ഹരിപ്പാട്:പരിശീലനത്തിനായി ജിമ്മിൽ എത്തിയ സ്ത്രീകളിൽ നിന്നും പണം തട്ടിയ ഉടമ അറസ്റ്റിൽ. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷൻ വടക്കുവശം ജിബ്സ് ഫിറ്റ്നസ് സെന്റർ നടത്തിവരുന്ന ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്സൺ ജോയ് (35) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പണം തന്ന സഹായിക്കണമെന്ന് അറിയിച്ചു. ഇതിന് പകരമായി ജിമ്മിന്റെ പാർട്ണർഷിപ്പിൽ ചേർക്കാം എന്നാണ് വാഗ്ദാനം ചെയ്തത്.
23 ലക്ഷവും, 9 ലക്ഷം വീതമാണ് പരാതിക്കാരായ സ്ത്രീകൾ നൽകിയത്. മാസം കിട്ടുന്ന വരുമാനത്തിന്റെ പകുതി നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ ഹരിപ്പാട് പോലീസിൽ പരാതി നൽകിയത്.
വിദേശത്തായിരുന്നു ജിബ്സൺ ശനിയാഴ്ച വൈകുന്നേരം നെടുമ്പാശേരി എയർപോർട്ടിൽ തിരികെ എത്തിയപ്പോൾ പോലീസ് ക സ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് ഐ ശ്രീകുമാർ, സിപിഒ മാരായ സജാദ്, കിഷോർ, പ്രദീപ് ഉണ്ണികൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.