കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണം; പീ​ഡ​ന പ​രാ​തി നി​ഷേ​ധി​ച്ച് ജെ​എ​സ്ഡ​ബ്ല്യു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സ​ജ്ജ​ൻ ജി​ൻ​ഡാ​ൽ


ന്യൂ​ഡ​ൽ​ഹി: യു​വ​തി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി നി​ഷേ​ധി​ച്ച് ജെ​എ​സ്ഡ​ബ്ല്യു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ജ്ജ​ൻ ജി​ൻ​ഡാ​ൽ. കു​റ്റാ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്നു ജി​ൻ​ഡാ​ൽ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ലു​ട​നീ​ളം പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​കാ​ൻ താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

2021ൽ ​ദു​ബാ​യി​ൽ ന​ട​ന്ന ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വ​ച്ചാ​ണ് താ​ൻ ജി​ൻ​ഡാ​ലി​നെ ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ജി​ൻ​ഡാ​ൽ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്‌​ദാ​നം ചെ​യ്‌​ത് ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്‌​ത​താ​യും യു​വ​തി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ൻ​ഡാ​ലി​നെ​തി​രേ ബോ​ന്ദ്ര-​കു​ർ​ള കോം​പ്ല​ക്സ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

 

Related posts

Leave a Comment