ഇതുവരെ റീച്ചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനം അവസാനിപ്പിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു. സെപ്റ്റംബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് നല്കിവന്നിരുന്ന സൗജന്യസേവനമാണ് ജിയോ അവസാനിപ്പിക്കാനൊരുങ്ങുന്നത്. ധന് ധനാ ധന് ഓഫര്‍ ചെയ്യാത്തവരുടെ സേവനമായിരിക്കും റിലയന്‍സ് റദ്ദാക്കുക. ഇതറിയിച്ചുകൊണ്ട് ജിയോ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഏപ്രില്‍ 15വരെയാണ് സൗജന്യ സേവനം എന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ റദ്ദാക്കിയിട്ടില്ല.
ഓഫര്‍ ചെയ്യാത്തവരെ ഒറ്റയടിക്ക് ജിയോ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്. യൂസര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് ട്രായ് പൂട്ടിട്ടതോടെയാണ് ധാന് ധനാ ധന് ഓഫറുമായി റിലയന്‍സ് എത്തിയത്. ഏറ്റവും പുതിയ ഓഫര്‍ പ്രകാരം ചെറിയ തുകയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസ്, 4ജി ഇന്റര്‍നെറ്റ്, ജിയോ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. നിലവിലുള്ള ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ദിവസവും ഒരു ജിബി 4ജി ഇന്റര്‍നെറ്റ് ലഭിക്കും. 309 രൂപ നല്കിയാല് 28 ദിവസം വീതമുള്ള മൂന്ന് മാസത്തേയ്ക്ക് ഈ സേവനം ലഭിക്കും. 509 രൂപയുടെ സ്കീം ചെയ്താല്‍ ദിവസവും രണ്ട് ജിബി ഡേറ്റയാണ് ലഭിക്കുക. പുതിയ യൂസര്‍മാര്‍ 408 രൂപയാണ് ഒരു ജിബി ഓഫറിന് വേണ്ടി ചെലവാക്കേണ്ടത്. രണ്ട് ജിബി ഓഫറിന് വേണ്ടി 608 രൂപയടച്ചാല്‍ മൂന്നു മാസത്തേക്ക് സേവനം ലഭ്യമാകും.