തിരുവനന്തപുരം: കേരളത്തില്‍ റിലയന്‍സ് ജിയോ നിരോധിച്ചത്രേ! വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ജിയോ നിരോധനം വൈറലായിരിക്കുന്നത്.
2021 മുതല്‍ സംസ്ഥാനത്ത് റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് അവകാശവാദം. ജിയോയുടെ പകുതി നിരക്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് സേവനവും മൊബൈല്‍ ഫോണുകളും നല്‍കാനും പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും പറയുന്നു.
ഹിന്ദിയിലുള്ള കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
മോദിക്കും അംബാനിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഉചിതമായ മറുപടി! പുതിയ വര്‍ഷം മുതല്‍, ജിയോയുടെ ഇന്റര്‍നെറ്റ് സേവനം കേരളത്തില്‍ നിര്‍ത്തലാക്കി.
സര്‍ക്കാരിന്റെ സ്വന്തം നെറ്റ്വര്ക്കായ കേരള ഫൈബര്‍ നെറ്റ്, ഫോണ്‍ തുടങ്ങുന്നത് ജിയോയുടെ പകുതി നിരക്കിലാണ്! റെഡ് സല്യൂട്ട്.
കേരളത്തിനു പുറത്ത് വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്. നാളിതുവരെ കേരള സര്‍ക്കാര്‍ ജിയോ നിരോധിക്കുകയോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുകയോ ചെയ്തിട്ടില്ല.