വേഗമുള്ള നെറ്റ്‌വർക്ക്: ജിയോ – എയർടെൽ പോരു മുറുകുന്നു

2017april2geo

ന്യൂ​ഡ​ൽ​ഹി: വേ​ഗ​മു​ള്ള നെ​റ്റ്‌​വ​ർ​ക്ക് എ​യ​ർ​ടെ​ലി​നാ​ണെ​ന്നു പ​റ​ഞ്ഞു​ള്ള പ​ര​സ്യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പ​ര​സ്യ റെ​ഗു​ലേ​റ്റ​റാ​യ അ​ഡ്വ​ർ​ടൈസിം​ഗ് സ്റ്റാ​ൻ​ഡാ​ർ​ഡ്സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യെ (എ​സി​എ​സ്ഐ) സ​മീ​പി​ച്ചു. ബ്രോ​ഡ്ബാ​ൻ​സ് സ്പീ​ഡ് ടെ​സ്റ്റ​റാ​യ ഊ​ക്‌​ല​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന പ​ര​സ്യം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ജി​യോ​യു​ടെ വാ​ദം. ഇ​തേ​ത്തു​ട​ർ​ന്ന് പ​ര​സ്യം പി​ൻ​വ​ലി​ക്കാ​ൻ ഭാ​ര​തി എ‍യ​ർ​ടെ​ലി​നോ​ട് എ​സി​എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം 11നു ​മു​ന്പ് പ​ര​സ്യം പി​ൻ​വ​ലി​ക്കു​ക​യോ പ​രി​ഷ്ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.

നേ​ര​ത്തെ എ​യ​ർ​ടെ​ലി​ന്‍റെ പ​ക്ക​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യാ​ണ് ഊ​ക്‌​ല സ്പീ​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തെ​ന്ന് ജി​യോ ആ​രോ​പി​ച്ചി​രു​ന്നു. പ​ണം ന​ല്കി​യാ​ൽ ഏ​റ്റ​വും വേ​ഗ​മു​ള്ള നെ​റ്റ്‌​വ​ർ​ക്ക് എ​ന്ന റി​പ്പോ​ർ​ട്ട് ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് ഊ​ക്‌​ല ത​ങ്ങ​ളെ​യും സ​മീ​പി​ച്ചി​രു​ന്ന​താ​യി ജി​യോ പ​റ​യു​ന്നു​ണ്ട്.

Related posts