മുംബൈ: ഉപഭോക്താക്കള്‍ക്ക് ജിയോയുടെ വക തകര്‍പ്പന്‍ ദീപാവലി സമ്മാനം. മൊബൈല്‍ റീചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചാണ് ഇത്തവണ ജിയോ ഞെട്ടിച്ചത്. ഒക്ടോബര്‍ 12ന്, അതായത് ഇന്ന് ആരംഭിച്ച ഓഫര്‍ ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 18ന് അവസാനിക്കും.
ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയുംതന്നെ തുക വൗച്ചറുകളായി തിരിച്ചുനല്‍കുകയാണ് ജിയോ. ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നുവീതം ഓരോതവണ റീചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം. 399 രൂപയുടെ ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ, സൗജന്യ എസ്എംഎസ്, കോളുകള്‍ എന്നിവയാണ് ലഭിക്കുക.50 രൂപയുടെ എട്ട് വൗച്ചറുകളായി 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോഉള്ള റീചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകള്‍ ഉപയോഗിക്കാം.
അതായത് 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 259രൂപ നല്‍കിയാല്‍ മതിയാകും. നിലവില്‍ പ്ലാന്‍ കാലാവധി ഉള്ള ഉപഭോക്താക്കള്‍ക്കും റീചാര്‍ജ് ചെയ്യാം. കാലാവധി തീരുന്നമുറയ്ക്ക് പുതിയ ഓഫര്‍ പ്രാബല്യത്തിലാകും. മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീചാര്‍ജ് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭിക്കും. ഒക്ടോബര്‍ 19നുശേഷം താരിഫ് പ്ലാനുകള്‍ പരിഷ്‌കരിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട് എന്നാണ് വിവരം.