വീണ്ടും ഞെട്ടിച്ച് റിലയന്‍സ് ജിയോ

reliance-jioമുംബൈ: ഇപ്പോള്‍ നല്കിവരുന്ന 4ജി ഓഫര്‍ അടുത്ത മാര്‍ച്ച് വരെ റിലയന്‍സ് ജിയോ നീട്ടിയേക്കും. ട്രോയിക്ക് നല്കിയ വിവരങ്ങളനുസരിച്ച് ഡിസംബര്‍ മൂന്നിന് പ്രാരംഭ ഓഫറുകള്‍ അവസാനിക്കേണ്ടതാണ്. എന്നാല്‍, സൗജന്യ സംസാരവും ഡാറ്റാ സേവനങ്ങളും മാര്‍ച്ച് വരെ നിട്ടാനുള്ള ശ്രമം നടക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഒരു വര്‍ഷംകൊണ്ട് പത്തു കോടി വരിക്കാര്‍ എന്ന മുകേഷ് അംബാനിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് കമ്പനി ഓഫറുകള്‍ നീട്ടി നല്കുന്നത്.അതേസമയം, ട്രായി ഇത് അനുവദിക്കില്ലെന്ന് അറിയിച്ചപ്പോള്‍ ഓഫറുകള്‍ തീരുമാനിക്കാന്‍ ട്രായിയുടെ അനുമതി വേണ്ട എന്ന നിലപാടിലാണ് ജിയോയുടെ ആസൂത്രണവിഭാഗം മേധാവി അന്‍ഷുമാന്‍ ഠാക്കൂര്‍.

നിലവിലുള്ള ഇന്റര്‍കണക്ഷന്‍ പോയിന്റിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. വരിക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നുണ്ട്.

Related posts