മുംബൈ: ടെലികോം മേഖലയിൽ വീണ്ടും വിപ്ലവം സൃഷ്ടിച്ച് റിലയൻസ് ജിയോ ഇൻഫോകോം. ഇപ്പോൾ നല്കിവരുന്ന ഡാറ്റാ, കോൾ, എസ്എംഎസ് സൗജന്യങ്ങൾ ജൂൺ 30 വരെ നീട്ടാൻ സാധ്യത. മാർച്ച് 31നു ശേഷം ഡാറ്റാ സേവനങ്ങൾക്ക് ചെറിയ ചാർജ് ഈടാക്കുമെന്നും കമ്പനി അറിയിച്ചു. നെറ്റ്വർക്ക് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 30,000 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തും.
എസ്എംഎസ്, കോൾ എന്നിവ സൗജന്യമാക്കി നിലനിർത്തി 4ജി ഡാറ്റായ്ക്ക് 100 രൂപ ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. ഉപയോക്താക്കൾക്കു നല്കുന്ന സേവനങ്ങളിൽനിന്ന് വരുമാനം നേടാനുള്ള ശ്രമമാണെന്നും വിലയിരുത്തലുകളുണ്ട്.