ജിയോയുടെ സേവനങ്ങള്‍ ഉപയോഗിച്ച് കൊതി തീരാത്ത ആളുകള്‍ക്ക് മാര്‍ച്ച് 31നു ശേഷം അതേ ഓഫറുകള്‍ തുടര്‍ന്നും ലഭിക്കാനാണ് ജിയോ പ്രൈം അവതരിപ്പിച്ചത്. ഇപ്പോള്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചതോടെ പ്രൈം മെംബര്‍ഷിപ്പിനായി ആളുകള്‍ നല്കിയ പണം തിരികെ നല്‍കാനാണ് റിലയന്‍സിന്റെ പദ്ധതി. ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് ജിയോ െ്രെപം പണം തിരിച്ചുലഭിക്കുക.
റിലയന്‍സ് വോലെറ്റ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ 50 രൂപ തിരിച്ചുലഭിക്കും. തുടര്‍ന്ന് 303 രൂപയ്ക്ക് ആദ്യമാസം റിചാര്‍ജ് ചെയ്യുമ്പോഴും 50 രൂപ തിരിച്ചു ലഭിക്കും. ഇതോടെ ഒരു മാസം തന്നെ 100 രൂപ തിരിച്ചു ലഭിക്കും. പ്രൈം അംഗത്വത്തിന് നല്കിയ 99 രൂപ തിരിച്ചു ലഭിക്കുമെന്ന് ചുരുക്കം. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണും െ്രെപം അംഗത്വത്തിന് സമാനമായ ഓഫര്‍ നല്‍കാറുണ്ട്. ജിയോപ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് മാത്രമാണ് ജിയോ തുടര്‍ന്നും ഓഫറുകള്‍ നല്‍കുന്നത്. അല്ലാത്ത വരിക്കാര്‍ക്ക് സാധാരണ താരീഫ് നിരക്കാണ് ഈടാക്കുന്നത്. 303 രൂപ പാക്കില്‍ ദിവസവും ഒരു ജിബി അതിവേഗ ഡേറ്റയും സൗജന്യ കോളുകളും നല്കുന്നു. റിലയന്‍സിന്റെ മണി ആപ്പ് സജീവമാക്കാനാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പേടിഎം പോലുള്ള ആപ്പുകളെ കടത്തിവെട്ടാനും ഇതുവഴി റിലയന്‍സ് ലക്ഷ്യമിടുന്നു.