ന്യൂഡല്‍ഹി: ജിയോ സിം എടുക്കാന്‍ ആരും നീളന്‍ ക്യൂവില്‍നിന്നു കഷ്ടപ്പെടണ്ട. ജിയോ ഇനി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടുപടിക്കല്‍ സിം എത്തിച്ചു കൂടുതല്‍ ആളുകളെ വരിക്കാരാക്കുന്ന പദ്ധതിക്കു കമ്പനി രൂപം നല്‍കുകയാണ്. ഘട്ടംഘട്ടമായാവും കമ്പനി പദ്ധതി നടപ്പിലാക്കുക. നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, പൂന, ജയ്പുര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്.
കൂടാതെ ഓഫീസുകളിലും ഹൗസിംഗ് കോംപ്ലക്സുകളിലും ജനങ്ങള്‍ക്കു ജിയോ ഏജന്റുമാരുടെ സേവനങ്ങള്‍ ലഭ്യമാക്കാം. ഇവരിലൂടെ സിം കാര്‍ഡ് സ്വന്തമാക്കുകയും ചെയ്യാം. എന്നാല്‍, നിലവില്‍ പദ്ധതി പരീക്ഷണ ഘട്ടത്തിലാണ്. കൂടുതല്‍ ആളുകളിലേക്കു ജിയോ സേവനങ്ങള്‍ എത്തിക്കുന്നതിനായി കമ്പനി നൂതനമായ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്.