എയര്‍ടെലും വോഡഫോണും ഐഡിയയും ബിഎസ്എന്‍എല്ലും സൗഹൃദപരമായ മത്സരം കാഴ്ച വച്ചിരുന്ന രംഗത്തേക്കായിരുന്നു രണ്ടര വര്‍ഷം മുമ്പ് 4ജിയിലൂടെ റിലയന്‍സ് ജിയോയുടെ മാസ് എന്‍ട്രി. അവിടുന്നിങ്ങോട്ട് ടെലികോം രംഗത്തെ എതിരാളികളെ അതിവേഗം മറികടന്നുള്ള ജിയോയുടെ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ധാതാക്കളായിരുന്ന ഭാരതി എയര്‍ടെല്ലിനും ബിഎസ്എന്‍എല്ലിനുമെല്ലാം ജിയോ തരംഗത്തില്‍ അടിപതറി. ബിഎസ്എന്‍എല്ലിനെ തുടക്കത്തില്‍ തന്നെ മറികടന്ന ജിയോ ഇപ്പോള്‍ എയര്‍ടെല്ലിനെ മറികടന്ന് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജിയോ തരംഗത്തില്‍ പതറിയതിനെത്തുടര്‍ന്ന് ഒന്നിച്ച വോഡഫോണ്‍-ഐഡിയ കമ്പനി മാത്രമാണ് ഇനി ജിയോയ്ക്കു മുമ്പിലുള്ളത്.
കേവലം രണ്ടര വര്‍ഷം കൊണ്ടാണ് എയര്‍ടെല്‍ 19 വര്‍ഷം കൊണ്ട് നേടിയ അത്ര വരിക്കാരെ ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 30 കോടിക്ക് മുകളില്‍ വരിക്കാരുണ്ടായിരുന്ന എയര്‍ടെല്ലിന് ഓരോ മാസവും കോടിക്കണക്കിനു വരിക്കാരെയാണ് നഷ്ടപ്പെട്ടത്. എയര്‍ടെല്ലിന്റെ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം വരിക്കാരുടെ എണ്ണം 28.4 കോടിയാണ്. എന്നാല്‍ ജിയോ വരിക്കാരുടെ എണ്ണം 30.6 കോടി കവിഞ്ഞിരിക്കുന്നു. 38.7 കോടി വരിക്കാരുള്ള വോഡഫോണ്‍-ഐഡിയയെ ഈ വര്‍ഷം അവസാനത്തോടെ ജിയോ മറികടക്കുമെന്നാണ് പ്രവചനം.
എയര്‍ടെല്ലിന് 2018 ഡിസംബറില്‍ മാത്രം നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെയാണ്. കമ്പനി തന്നെയാണ് ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്കമാക്കിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് 28.42 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുണ്ടായിരുന്നത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് നവംബര്‍ അവസാനം എയര്‍ടെല്ലിനുണ്ടായിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നീടുള്ള മാസങ്ങളിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ല. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറയുകയായിരന്നു. 28 കോടി ഉപയോക്താക്കളാണ് ഡിസംബര്‍ അന്ത്യത്തില്‍ ജിയോയ്ക്കുണ്ടായിരുന്നത്. എന്നാല്‍ നാലു മാസങ്ങള്‍ക്ക് ശേഷം ജിയോ വരിക്കാരുെ എണ്ണം 30.6 കോടിയില്‍ എത്തിയിരിക്കുന്നു. എന്നാല്‍ 4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.