ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. എന്റെ അച്ഛനെ ബിസിനസ് പങ്കാളി ചതിച്ചു. അദ്ദേഹം ഒരു പുതിയ ജിപ്സിക്കായി ഓര്‍ഡര്‍ നല്‍കിയിരിക്കുകയായിരുന്നു. പണമില്ലാതായതോടെ ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു.
നിറകണ്ണുകളോടെ മോനെ നാളെ ഈ ടേബിളില്‍ നമുക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാകുമോ എന്നെനിക്ക് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു.
ഒരുനാള്‍ ഒരു ജിപ്സി വാങ്ങണമെന്നത് എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. അതിനാല്‍ എനിക്കിത് വളരെ വൈകാരികമായ ഒന്നാണ്.
ഒരിക്കലും നേടാനാകാതെ പോയ കാമുകിയെപോലെയാണ്. അതേസമയം എനിക്ക് ആ ജിപ്സിയോട് സ്നേഹം തോന്നാന്‍ മറ്റൊരു കാരണവുമുണ്ടെന്നാണ് ജോണ്‍ പറയുന്നത്.
എനിക്ക് ജിപ്സി കിട്ടിയത് ആര്‍മി ക്വോട്ടയിലൂടെയാണ്. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ലഭിച്ച ജിപ്സി എന്നതില്‍ താന്‍ ഏറെ അഭിമാനിച്ചിരുന്നു. -ജോണ്‍ ഏബ്രഹാം