ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന്സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി.
നാലുകോടി മന്പള്ളി ജിസ് ബിജു (23) ആണ് അറസ്റ്റിലായത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായി ബൈക്ക് മോഷണം, മാല പിടിച്ചു പറിക്കൽ ഉൾപ്പെടെ 13 കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വാടകയ്ക്ക് എടുത്ത കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ചും ഇയാൾ മോഷണം നടത്തിയിരുന്നു.പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ നാലുകോടി സ്വദേശികളായ പ്രണവ്, നോബിൻ, അനൂപ്, സജിത്ത്, ജെസ്റ്റിൻ, അലൻ റോയി എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ തൃക്കൊടിക്കാനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, ഡിവൈഎസ്പി വി.ജെ. ജോഫി, എസ്എച്ച്ഒ എ. അജീബ് എസ്ഐമാരായ പ്രദീപ്, അനിൽകുമാർ, എഎസ്ഐ രഞ്ജീവ് സിപിഒമാരായ സുരേഷ്, ലാലു, അശോകൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
രഹസ്യ അന്വേഷണ വിഭാഗം സിപിഒ രതീഷിനു ലഭിച്ച വിവരങ്ങളും പ്രതിയെ പിടിക്കാൻ സഹായകമായി.