കൊച്ചി: ജിഷ വധക്കേസിൽ പ്രതിഭാഗത്തിന്റെ വാദം 27ന് ആരംഭിക്കും. പ്രതി അമീറുൽ ഇസ്ലാമിനെതിരെ ശക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി ഇന്നലെ പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കി. 27 മുതൽ പ്രതിഭാഗം അഭിഭാഷകന്റെ വാദം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഭാഗം വാദത്തിനു ശേഷം കേസിൽ കോടതി വിധി പറയും. 2016 ഏപ്രിൽ 28നാണ് നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.
ജിഷ വധക്കേസ്: പ്രതിഭാഗത്തിന്റെ മൂന്നു ദിവസത്തെ വാദം 27ന് ആരംഭിക്കും; പ്രതി അമീറുൽ തന്നെയെന്ന് പ്രോസിക്യൂഷൻ
