ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്ന് ജിഷയുടെ അമ്മ; കോടതി വിധി അംഗീകരിക്കുന്നുവെന്ന് എഡിജിപി ബി. സന്ധ്യ

കൊച്ചി: ജിഷ കൊലപ്പെടുത്തിയ അമീറുൾ ഇസ്ലാമിന് താൻ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

ജിഷ വധം: കോടതി വിധി അംഗീകരിക്കുന്നുവെന്ന് ബി. സന്ധ്യ
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ. കോടതി വിധിയെ അംഗീകരിക്കുന്നു. അന്വേഷണത്തിൽ പങ്കുചേർന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.

കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിനു സാധിച്ചു. അന്വേഷണസംഘത്തിന്‍റെ ദൗത്യം കൃത്യമായി നടത്തുവാൻ സാധിച്ചുവെന്നും സന്ധ്യ പറഞ്ഞു.

Related posts