കൊച്ചി: നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ വിധി ചൊവ്വാഴ്ച. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ പൂർത്തിയായിരുന്നു. ആസാം സ്വദേശി അമീറുൾ ഇസ്ലാം ആണ് കേസിലെ ഏകപ്രതി.
2016 ഏപ്രിൽ 28നാണ് ജിഷാമോൾ(30) കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറന്പോക്കിലെ വീടിനുള്ളിൽ വച്ച് ജിഷയെ അമീറുൾ ഇസ്ലാം കൊലപ്പെടുത്തിയെന്നാണ് കേസ്.
അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ തുടങ്ങി 100 സാക്ഷികളെ കേസിൽ വിസ്തരിച്ചത്. അമീറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.