കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് അമീറുളല്ലെന്ന് അമിറൂളിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്‌ലാം. അമിറുളിന്റെ സുഹൃത്തായ അനാര്‍ ഉള്‍ ഇസ്‌ലാമാണ് കൊലനടത്തിയതെന്ന് ബദര്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമിറുള്‍ തന്നോട് പല തവണ പറഞ്ഞിരുന്നു. കൃത്യം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നു.
എന്നാല്‍ ജിഷയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും അമിറുള്‍ തന്നോട് വെളിപ്പെടുത്തിയതായി ബദര്‍ വ്യക്തമാക്കി. ജിഷയുടെ കുടുംബത്തിനോടുള്ള അനാറിന്റെ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത്. അമിറുളിനു ജിഷയുമായി മുന്‍ പരിചയമില്ലായിരുന്നു. അനാര്‍ ഇപ്പോള്‍ എവിടാണെന്ന് തനിക്ക് അറിയില്ലെന്നും ബദര്‍ പറഞ്ഞു.