കേരളക്കരയിലെ ഓരോ അമ്മ മനസും ആഗ്രഹിച്ചിരുന്നതാണ് പെരുമ്പാവൂര്‍ സ്വദേശിനിയും നിയമവിദ്യാര്‍ത്ഥിനിയുമായ ജിഷ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അമിറൂള്‍ ഇസ്ലാമിന് വധശിക്ഷയില്‍ കുറഞ്ഞൊന്നും കോടതി വിധിക്കരുതേയെന്ന്.
ഏതായാലും നീതിപീഠം ന്യായത്തിന്റെ ഭാഗത്തുനിന്ന് അന്യസംസ്ഥാനതൊഴിലാളി കൂടിയായ അമിറൂളിന് പരമാവധി ശിക്ഷ തന്നെ വിധിച്ചു. ജിഷയ്ക്ക് നീതി ലഭിച്ചു എന്ന് എല്ലാവരും ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജിഷയ്ക്ക് നീതി ലഭിച്ചോ?
ജിഷയുടെ ഘാതകന് വധശിക്ഷ ലഭിച്ചു എന്ന വാര്‍ത്തയോടൊപ്പം മാധ്യമങ്ങളിലൂടെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു കാര്യമുണ്ട്. 2016 ല്‍ ഈ കുറ്റകൃത്യം നടക്കുന്ന സമയത്തെ അമിറൂളിന്റെ രൂപവും ഇപ്പോഴത്തെ അമിറൂളിന്റെ രൂപവും. ഒപ്പം, ജിഷയുടെ അമ്മയുടെ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും.
വളരെ ചുരുങ്ങിയ കാലംകൊണ്ട് ഈ രണ്ട് വ്യക്തികളില്‍ വന്ന മാറ്റം എത്ര അതിശയകരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ആ ചിത്രം. കാഴ്ചക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ചിത്രം. അത് കാണുന്നവര്‍ ഒരു തവണ ഉറപ്പായും മനസില്‍ ചിന്തിക്കുകയും ചെയ്യും യഥാര്‍ത്ഥത്തില്‍ ജിഷയ്ക്ക് എന്ത് നീതിയാണ് കിട്ടിയത്, അല്ലെങ്കില്‍ ജിഷയ്ക്ക് തന്നെയാണോ നീതി കിട്ടിയത്? മാറേണ്ടിയിരിക്കുന്നു പലതും…