ലോക മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടേത്. 2016ല നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വലിയ പ്രകമ്പനം തന്നെ കേസുണ്ടാക്കി. ജിഷയുടെ കൊലപാതകത്തിനുശേഷം അസാം സ്വദേശി അമിറുള്‍ ഇസ്ലാം പിടിയിലാകുകയും ചെയ്തു. എന്നാല്‍ ജിഷയുടെ അമ്മയുടെ ജീവിതരീതി ഏറെ മാറിയെന്നാണ് പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം രാജേശ്വരിയെ മറ്റൊരാളാക്കി മാറ്റിയെന്ന് അവരുടെ അയല്‍വാസികളും പറയുന്നു.
രാജേശ്വരി ഇപ്പോള്‍ സ്ഥിരം യാത്ര ചെയ്യുന്നത് എസി കാറിലാണെന്ന് ഭര്‍ത്താവായ പാപ്പുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചെങ്കിലും രോഗിയായ പാപ്പുവിന് ഒരു രൂപ പോലും നല്കിയില്ലത്രേ. പകല്‍സമയങ്ങളില്‍ യാത്രയിലാണ് രാജേശ്വരി. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്കുന്നതാകട്ടെ വലിയ ടിപ്പും.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി സമ്മാനമായി വച്ചുനീട്ടിയത് 2000 രൂപ. അവര്‍ ഇത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ബസ് കയറി വീട്ടിലേക്കുള്ള യാത്രക്കിടെ ബാഗ് തുറന്നുനോക്കിയ അവര്‍ കണ്ടത് ബാഗില്‍ കണക്കില്‍പ്പെടാത്ത 2000 രൂപ. താന്‍ കാണാതെ രാജേശ്വരി ബാഗില്‍ പണം നിക്ഷേപിക്കുകയായിരുന്നെന്ന് ഇവര്‍ക്ക് ബോധ്യമായി. ഇവര്‍ ഉടന്‍ താന്‍ ജോലിചെയ്യുന്ന സ്റ്റേഷനില്‍ എത്തി മേലധികാരിയെ വിവരം ധരിപ്പിച്ചു. റിപ്പോര്‍ട്ടെഴുതി പണം സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായിരുന്നു ഉന്നതങ്ങളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. പിറ്റേന്ന് സ്റ്റേഷനില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവര്‍ വീട്ടിലെത്തി തുക രാജേശ്വരിയെ ഏല്‍പ്പിച്ചു. മേലില്‍ ഇത് അവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. തുണി ഉണക്കാന്‍ സൗകര്യമില്ലെന്നും ഒരു മുറി പോലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം കൂട്ടണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല. കൈയില്‍ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്.