ഒരു വ്യക്തി ചെയ്യുന്ന കൊല തെറ്റാണെങ്കില്‍ ആ കൊലക്കെതിരെയുള്ള ശിക്ഷ, മറ്റൊരു കൊലയാകുന്നത് എങ്ങനെ ന്യായീകരിക്കാനാകും! ഏതുതരം കൊലപാതകത്തിനും എതിരാണ് ഞാന്‍; എഴുത്തുകാരി ശാരദക്കുട്ടി നയം വ്യക്തമാക്കുന്നു

കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ കോടതി വിധി വന്നു. സാധാരണക്കാരായ ഏതൊരാളും ആഗ്രഹിച്ചതുപോലെ വധശിക്ഷ തന്നെ കോടതി പ്രതിയായ അമിറുള്‍ ഇസ്ലാമിന് നല്‍കുകയും ചെയ്തു. എന്നാല്‍ യുക്തിയെ കൂട്ടുപിടിച്ച് ചിന്തിക്കുന്നവര്‍ക്ക് ഈ ശിക്ഷാവിധി ദഹിച്ചെന്ന് വരില്ല. അക്കൂട്ടത്തില്‍ താനുമുണ്ടെന്ന് ലോകത്തിന് മുമ്പില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ശരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി താന്‍ വധശിക്ഷയെ പ്രതികൂലിക്കുന്ന വ്യക്തിയാണെന്ന് തുറന്നു പറഞ്ഞത്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെ…

ഒരാളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരാളിന് അവകാശമില്ലാത്തതു പോലെ തന്നെ ഭരണകൂടത്തിനും അതിനവകാശമില്ല. കൊലക്കു കൊല എന്നത് പ്രാകൃതമായ ശിക്ഷാ നടപടിയാണ്. ഏതുതരം കൊലപാതകത്തിനും എതിരാണ് ഞാന്‍. അമീറുല്‍ ഇസ്ലാം ജിഷയെ കൊല്ലുന്നതും ജിഷയെ കൊന്നതിന്റെ പേരില്‍ ഭരണകൂടവും നീതിപീഠവും അമിറുളിനെ വധിക്കുന്നതും ഒരേ പോലെ തെറ്റു തന്നെ.

ഒരു വ്യക്തി ചെയ്യുന്ന കൊല തെറ്റാണെങ്കില്‍ ആ കൊലക്കെതിരെയുള്ള ശിക്ഷ, മറ്റൊരു കൊലയാകുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഒരാളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരാളിന് അവകാശമില്ലാത്തതു പോലെ തന്നെ ഭരണകൂടത്തിനും അതിനവകാശമില്ല. കൊലക്കുകൊല എന്നത് പ്രാകൃതമായ ശിക്ഷാ നടപടിയാണ്. ബലാത്സംഗങ്ങളും മറ്റ് അക്രമവാസനകളും ഇല്ലാതാക്കാന്‍ തൂക്കിക്കൊല ഒരിക്കലും ഒരു പരിഹാരമല്ല. ബലാത്സംഗിയെ കൊന്നാല്‍ അക്രമിക്കപ്പെട്ട, മരിച്ചു പോയ പെണ്‍കുട്ടിക്ക് എന്തു നീതിയാണ് അതുകൊണ്ടു ലഭിക്കുക?

 

 

Related posts