കോഴിക്കോട് : കൊച്ചയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതിനു പിന്നാലെ കോഴിക്കോടും ലഹരി ഗുളികവേട്ട. വില്്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോണ്‍ ലഹരി ഗുളികകളാണ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും ടൗണ്‍പോലീസും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് കുന്നുമ്മല്‍ സ്വദേശി ജിഷാദ് ( 33) നെ അറസ്റ്റ് ചെയ്തു.
വാഹന പരിശോധനക്കിടെ കോഴിക്കോട് ടാഗോര്‍ ഹാള്‍ പരിസരത്ത് വെച്ച് പരിശോധനക്കായി വാഹനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്കിയ പോലീസിനെ കണ്ട് ബൈക്ക് വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ജിഷാദിനെ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വില്പനക്കായി കൊണ്ടുവന്ന നിരോധിക്കപ്പെട്ട 175 സ്പാസ്മോ പ്രോക്സി വോണ്‍ കാപ്സ്യൂളുകള്‍ പിടികൂടിയത്.
യുവാക്കള്‍ക്കിടയില്‍ എസ്പി എന്ന ഓമനപേരിലറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ത്ഥികളും ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്. കോഴിക്കോട് ഇപ്പോള്‍ ഇത്തരം ലഹരി ഗുളികകളുടെ ലഭ്യത കുറവ് കാരണം ആവശ്യക്കാര്‍ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നേരിട്ട് പോയി വാങ്ങിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്.
ഇത്തരം ലഹരിക്ക് അടിമയായവരില്‍ നിന്നും 24 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് 2000 രൂപ വരെ ഈടാക്കിയാണ് അമിത ലാഭത്തിനായി ചില മെഡിക്കല്‍ സ്റ്റോറുകളില്‍ ഈ കാപ്സ്യൂളുകള്‍ നിയമവിരുദ്ധമായി വില്പന നടത്തുന്നത് . കഠിനമായ വേദനസംഹാരിയായ സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങള്‍ ഉണ്ടാവാറുണ്ട്.
ഉപയോഗിച്ച് കഴിഞ്ഞാല്‍ തിരിച്ചറിയാന്‍ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ വളരെ പ്രയാസമാണെന്ന് പോലീസ് അറിയിച്ചു. മുന്‍പ് നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഇല്ലാതിരുന്ന സ്പാസ്മോപ്രോക്സിവോണ്‍ പ്ലസ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ കോഴിക്കോട് ഈ ലഹരി ഗുളികയുമായി പിടിയിലാവുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബാങ്ക് ജീവനക്കാരനായ ജിഷാദ് എന്ന് പോലീസ് പറഞ്ഞു.
കുറച്ച് കാലങ്ങളായി ഈ ഗുളിക ഉപയോഗിച്ചു വരുന്ന ജിഷാദ് തനിക്ക് ലഹരി ഉപയോഗിക്കാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിതമായ ആദായത്തിനുമാണ് ലഹരിവില്പനയിലേക്ക് കടന്നതെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ മാസം ഇത്തരം 2640 ലഹരി ഗുളികകളുമായി ഗോവിന്ദപുരം സ്വദേശിയെ നടക്കാവ് പോലീസും 2000 ഗുളികകളുമായി കുറ്റിച്ചിറ സ്വദേശിയായ യുവാവിനെയും അരീക്കാട് സ്വദേശിയായ യുവാവിനെയും കുന്നമംഗലം പോലീസും അറസ്റ്റ് ചെയ്തിരുന്നു.
ടൗണ്‍ എസ്ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഷാജി, പ്രജീഷ്, രതീഷ് കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ പ്രിഥ്വിരാജന്റെ നേതൃത്വ ത്തിലുള്ള ഡന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബ്ദുള്‍ മുനീര്‍, എംമുഹമ്മദ് ഷാഫി, എം.സജി, കെ. അഖിലേഷ് , കെ. രാജീവ് ,കെ.എ. ജോമോന് ,എന്‍. നവീന്‍ , കെ. രജിത്ത്ചന്ദ്രന്‍ , എം. ജിനേഷ്, എ.വി. സുമേഷ് , പി. സോജി,കെ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.