കൊച്ചി: പാന്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയി (18) യുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ എഫ്ഐആർ സമർപ്പിച്ചു.
പഴയന്നൂർ പോലീസ് അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത എഫ്ഐആറാണു സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് എസ്പി കെ.എം. വർക്കി എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റീ രജിസ്റ്റർ ചെയ്ത്.
കേസിന്റെ രേഖകൾ തൃശൂരിലെ കോടതിയിൽനിന്നു ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കുമെന്നു സിബിഐ അധികൃതർ പറഞ്ഞു. 2017 ജനുവരി ആറിനാണു കോളജിലെ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ചത്.