തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ.കെ ശ്രീജിത്തിനെതിരെ സിപിഎം നൽകിയ പരാതിയിൽ കേസെടുത്തു. ശ്രീജിത്തിന്റെ ഓൺലൈൻ പോർട്ടലിൽ നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയതിനാണ് കേസ്. സിപിഎം ഉമ്മത്തൂർ ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയത്. വളയം പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
നിപ വൈറസിനെക്കുറിച്ച് വ്യാജ പ്രചരണം; ജിഷ്ണു പ്രണോയിയുടെ അമ്മാവനെതിരെ സിപിഎം നൽകിയ പരാതിയിൽ കേസ്
