വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് സംവിധാനത്തിലൊരുങ്ങുന്ന കന്നിച്ചിത്രത്തിൽ ജയറാം, ദുൽഖർ സൽമാൻ എന്നിവരൊന്നിക്കുമെന്ന വാർത്ത വ്യാജം. പ്രചരിക്കുന്ന വാർത്തയെ നിഷേധിച്ച് വിഷ്ണു ഉണ്ണികൃഷ്ണനാണ് രംഗത്ത് വന്നിരിക്കുന്നത്. താൻ ഇപ്പോൾ ദുൽഖർ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നത് സത്യമാണെന്നും മറ്റ് നടീനടന്മാരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ജയറാം ചിത്രത്തിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു.
തെലുങ്കിലെ മുൻനിര നായികയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടിയിലാണ് ദുൽഖർ ഇനി അഭിനയിക്കുന്നത്. തമിഴിലും-തെലുങ്കിലുമായി നിർമിക്കുന്ന ഈ ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. സാമന്തയും ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.