തൃശൂർ: പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണ കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസെന്ന് മൊഴി. ഒളിവിൽ കഴിയുന്നതിനിടെ ഒരുതവണ കൃഷ്ണദാസ് സന്ദർശിച്ചുവെന്നും നിയമസഹായം ഏർപ്പാടാക്കിയത് കൃഷ്ണദാസാണെന്നും ശക്തിവേൽ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയതെന്നും ഉത്തരക്കടലാസ് മുഴുവൻ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി. പ്രവീൺ ആണെന്നും ശക്തിവേൽ മൊഴിനൽകിയതായാണ് വിവരം.