വൈക്കം: ഒടുവിൽ ഡിഎൻഎ ഫലം വന്നു. കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതു തന്നെയെന്നു വ്യക്തമായതായി അധികൃതർ.
വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശി ജിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മറിയപ്പള്ളിയിൽ കണ്ടെത്തിയത് ജിഷ്ണുവിന്റെ ശരീരഭാഗം തന്നെയെന്നു ഉറപ്പിച്ചത്.
ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുവിനില്ലാത്തതിനാൽ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു.
23 കാരന്റെ ദുരൂഹ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാൻനടപടി ശക്തമാക്കണമെന്ന് മാതാപിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.