തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ അധ്യാപകർ ഒളിവിൽ. പ്രതികളുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടാകുമെന്ന വിവരത്തെ തുടർന്ന് ഇവർ ഒളിവിൽപോകുകയായിരുന്നു.
നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രിന്സിപ്പാളടക്കമുള്ളവര്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേൽ, ജിഷ്ണു കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.