തൃശൂർ: പാന്പാടി നെഹ്റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്‍റെ അമ്മയും അച്ഛനും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ബുധനാഴ്ച മുതൽ ഡിജിപിയുടെ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു.
ജിഷ്ണു മരിച്ച് 88 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കൾ സമരം നടത്താനുള്ള തീരുമാനം എടുത്തത്.