മോഷ്ടിച്ചുകൊണ്ട് പോയ പേഴ്‌സില്‍ റദ്ദാക്കിയ നോട്ട് മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന കാരണത്താല്‍ ഉടമസ്ഥന് തിരിച്ച് കൊണ്ടുവന്ന് കൊടുത്ത കള്ളന്റെ കഥ ആരും മറന്നിട്ടുണ്ടാവില്ല. നോട്ട് നിരോധനത്തോടനുബന്ധിച്ച് ഉണ്ടായ സംഭവമായിരുന്നു അത്.
എന്നാല്‍ ഈ പുതിയ കള്ളന്റെ കഥ നോട്ട് നിരോധനത്തിന്റെ അനന്തരഫലമല്ലെങ്കിലും താരപരിവേഷമാണ് ഇപ്പോള്‍ ഇയാള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആഗ്രയിലാണ് സംഭവം. ജയില്‍ പുള്ളിയായ ജിതേന്ത്ര എന്ന തടവുപുള്ളി
കഴിഞ്ഞ ദിവസം ജയില്‍ ചാടി. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം ജിതേന്ത്ര ജയിലില്‍ തിരിച്ചുമെത്തി. അന്വേഷിച്ചപ്പോഴാണറിയുന്നത്, കാമുകിയുടെ ഒപ്പം അവധി ആഘോഷിക്കാനാണേ് ജിതേന്ത്ര
ജയില്‍ ചാടിയത്. ഗോവയിലായിരുന്നു ഒരാഴ്ച. ആഘോഷം കഴിഞ്ഞു, ഉടനെ ജയിലിലേക്ക് തിരിക്കുകയും ചെയ്തു.
കൊലപാതകക്കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. 2014 ലാണ് ഇയാള്‍ ജയിലിലാകുന്നത്. കഴിഞ്ഞ നവംബറില്‍ കാമുകിയെ കാണാന്‍ അനുവദിക്കണമെന്ന് ഇയാള്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തില്‍ ഇറക്കാനുള്ള സാമ്പത്തിക ശേഷി തന്റെ കുടുംബത്തിനില്ലെന്നും ഇയാള്‍ സൂപ്രണ്ടിനോട് പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് ജിതേന്ത്ര ജയില്‍ ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഉത്തരവാദിത്വപ്പെട്ട രണ്ട് പോലീസ്‌കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.