ചങ്ങനാശേരി: വിവാഹത്തിന്റെ 25-ാംവാര്ഷികദിനത്തില്സിപിഎം പ്രവര്ത്തകന് ബൈക്ക് അപകടത്തില്‍ മരിച്ചു.തൃക്കൊടിത്താനം ആരമലക്കുന്ന് കൊച്ചുപുരക്കല്‍ വിശ്വനാഥന്റെ മകന് കെ.വി.ജിതേഷ്(52)ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15ന് ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ ആരമലക്കുന്നില് വച്ചാണ് അപകടം സംഭവിച്ചത്.
നാലുകോടി ഭാഗത്തുനിന്നും മുക്കാട്ടുപടി ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ചങ്ങനാശേരി ഭാഗത്തുനിന്നും ആരമലക്കുന്നു ഭാഗത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്ന ജിഷേത് സഞ്ചരിച്ച ബൈക്കിലിടിക്കുകയും പത്തുമീറ്ററിലേറെ ദൂരം ബൈക്കുമായി ജിതേഷിനെ വലിച്ചുകൊണ്ടുപോകുകയും ചെയ്തതതായി ദൃക്സാക്ഷികളും പോലീസും പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു കയാണ് .കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തൃക്കൊടിത്താനം പഞ്ചായത്ത് 16-ാംവാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
ഭാര്യ: സുനി. മക്കള്‍: ജിഷ, ഗ്രീഷ്മ, ജീവന്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ജാതകവും മുഹൂര്‍ത്തവും നോക്കാതെ ഞങ്ങളുടെ വിവാഹം തുടങ്ങിയിട്ട് 25വര്‍ഷം കടന്നുപോയി എന്ന് ഇന്നലെ ജിതേഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.