മാന്നാർ: തിരിച്ചറിവിന്റെ പ്രായത്തിനു മുന്പേ കാമുകനുമായി ഒളിച്ചോടുകയും പിന്നീട് പോലീസ് പിടിയിലാകുകയും കേസിൽ കുടുങ്ങി രണ്ടാകുകയും ചെയ്തവരാണ് പിന്നീട് വിവാഹിതരായി ഇപ്പോൾ ആത്മഹത്യയിലേക്ക് എത്തിയത്.
പോക്സോ കേസിൽ ജിതിൻ ജയിലിലും പ്രായപൂർത്തിയാകാത്തതിനാൽ ദേവിക ബാലിക സദനത്തിലും ആയി പിന്നീടുള്ള രണ്ട് വർഷങ്ങൾ.എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെ തളർത്തിയില്ല.ജയിലിൽ നിന്ന് എത്തിയ ശേഷം പ്രായപൂർത്തിയാകും വരെ കാത്തിരുന്നു.തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഇരുവരും വിവാഹിതരായി.
ചെന്നിത്തലയിൽ വാടക വീടെടുത്ത് താമസവും തുടങ്ങി. ദേവികയ്ക്ക് എറണാകുളത്തെ ഒരു മാളിൽ ജോലിയുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണിൽ ഇത് ഇല്ലാതായി.പെയിന്റിംഗ് തൊഴിലാളിയായ യുവാവിന് ലോക്ഡൗണിന് ശേഷം വല്ലപ്പോഴുമാണ് തൊഴിൽ ലഭിച്ചത്.
സാന്പത്തികമായ ബുദ്ധിമുട്ടുകൾ ഇവരെ ശരിക്കും വലച്ചിരുന്നു. ദേവിക എഴുതിയ ആത്മഹത്യക്കുറിപ്പിൽ ആഗ്രഹിച്ച ജീവിതം വിവാഹത്തിന് ശേഷം ലഭിച്ചില്ലെന്ന് പറയുന്നു.ജിതിന്റെ കുറിപ്പിൽ സാന്പത്തിക പ്രശ്നങ്ങളാൽ വേണ്ടത്ര രീതിയിൽ ഭാര്യയെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുക്കുന്നു.
ഇരുവരും പരസ്പര ധാരണയാൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.ഇത്തരത്തിൽ ഒരു കത്ത് ഉണ്ടായിരുന്നതിനാലാണ് മറ്റൊന്നും നോക്കാതെ പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാതെ ഇൻക്വസ്റ്റും മറ്റ് നടപടികളുമായി കൂടുതൽ സമയം ചിലവഴിച്ചത്.
കോവിഡ് സ്ഥിതീകരിച്ചതോടെ ചെന്നിത്തലയിലെ നാട്ടുകാരടക്കം നിവധി പേർ ആശങ്കയിലാണ്.ഇവർക്ക് കോവിഡ് എത്തിയ വഴി കണ്ടെത്തിയാൽ മാത്രമേ കൂടുതൽ നിരീക്ഷണങ്ങൾ വേണമോയെന്ന കാര്യത്തിൽ നിലപാട് എടുക്കുവാൻ കഴിയൂ.
ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കാണപ്പോട്ടത്. ജിതിൽ തൂങ്ങിയ നിലയിലായിരുന്നു. ദേവിക കട്ടിലിൽ മരിച്ച നിലയിലും.
മാന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മൃതദേഹങ്ങൾ കോവിഡ് പരിശോധനകൾക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്.
പ്രദേശത്ത് മറ്റാരുമായി അധികം ബന്ധമില്ലാതിരുന്ന ഇവർക്ക് കോവിഡ് ഉണ്ടായത് എങ്ങനെയെന്നത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരും പോലീസും കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.
ഇരുവരും എഴുതിയതെന്നു കരുതുന്ന് ആത്മഹത്യാകുറിപ്പിൽ സാന്പത്തിക ബുദ്ധിമുട്ടും ജീവിതനൈരാശ്യവുമാണ് മരണത്തിന് കാരണമെന്ന് എഴുതിയിരുന്നു.