കോട്ടയം: നാഷണല്‍ ആന്റി ഡോംപിഗ് ഏജന്‍സി (നാഡ) മലയാളി 400 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജിതിന് പോളിനെ കുറ്റമുക്തനാക്കി. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ജിതിന്റെ മുറിയില്‍നിന്ന് നിരോധിക്കപ്പെട്ട ഉത്തേജകമരുന്നുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാഡയുടെ അച്ചടക്ക സമിതി നാലു വര്‍ഷത്തേക്ക് ജിതിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നാഡയുടെ അപ്പീല്‍ പാനലാണ് ജിതിനെ കുറ്റമുക്തനാക്കിയത്. നാഡയുടെ ഡോപ് കണ്ട്രോള് ഓഫീസറാണ് ജിതിന്റെ മുറിയില്‍നിന്ന് നിരോധിക്കപ്പെട്ട ഉത്തേജകമരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇങ്ങനെ പരിശോധന നടത്തി നാഡയ്ക്കു ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി ആകാനാകില്ലെന്ന് ജിതിന്റെ അഭിഭാഷകര്‍ വാദിച്ചു.
ഇത്തരത്തില്‍ മുറിയില്‍ കയറി അന്വേഷണം നടത്താന്‍ പോലീസിനും കസ്റ്റംസിനുമേ അവകാശമുള്ളുവെന്നും അവര്‍ അപ്പീല്‍ കമ്മിറ്റിമുമ്പാകെ അറിയിച്ചു. നാഡയുടെ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്സിയല്ലെന്ന കാരണം കൊണ്ടാണ് നാഡ ഉണര്‍ത്തിയ കേസ് തള്ളിപ്പോയത്.