പൊതുജനങ്ങളോട് വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ശീലമാണ് കേരള പോലീസിലെ ന്യൂജനറേഷൻ ഉദ്യോഗസ്ഥരുൾപ്പടെ എല്ലാവർക്കുമുള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരള പോലീസിലെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ.
കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര പോകുന്ന സഞ്ചാരികൾക്കും പോലീസുദ്യോഗസ്ഥരുടെ ഇടപെടലുകളെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടാകു. തങ്ങളുടെ മുമ്പിലെത്തുന്നത് യാതൊരു പരിചയമില്ലാത്തവരാണെങ്കിലും പ്രസന്നത നിറഞ്ഞ മുഖത്തോടെ അവരോട് ഇടപെടുമ്പോൾ, അത് കേൾക്കുന്നവർക്ക് വളരെ സന്തോഷം തന്നെയാണ് തോന്നുക.
ഇതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് കണ്ണൂരിൽ നിന്നും നിലമ്പൂരിലേക്ക് ബൈക്കിൽ കറങ്ങാൻ പോയ ജിതിൻ ജോഷി എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള നിലമ്പൂരിലെ പോത്ത് കല്ല് എന്ന സ്ഥലത്തു വച്ച് പോലീസുദ്യോഗസ്ഥരുമായി ഇടപഴകേണ്ടി വന്ന് അനുഭവമാണ് ജിതിൻ പങ്കുവയ്ക്കുന്നത്.
പട്ടാളക്കാരുടെ യൂണിഫോമിനു സമാനമായ വസ്ത്രം ധരിച്ചതിനാൽ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥർക്ക് സംശയം തോന്നിയെന്നും അവരുമായി വളരെ നല്ല രീതിയിൽ സംസാരിച്ചതിനു ശേഷം സ്റ്റേഷനിൽ പോകേണ്ടി വന്നതും അവിടെ നിന്നും തങ്ങൾക്ക് ലഭിച്ച ഉൗഷ്മളമായ അന്തരീക്ഷത്തയും കുറിച്ചെല്ലാമാണ് ജിതിൻ പറയുന്നത്.
കാടിനോട് ചേർന്ന്, സ്വന്തം നാടും വീടും വിട്ട് ഇത്രയും പ്രശ്നം ഉള്ള (എന്നാൽ മനോഹരമായ) ഇന്നാട്ടിൽ വന്നു സേവനം ചെയ്യുന്ന നിലന്പൂരിലെ എല്ലാ പോലീസുകാർക്കും, പ്രത്യേകിച്ച് പോത്തുകല്ലു സ്റ്റേഷനിൽ ജോലി ചെയ്യുന്നവർക്ക് ഒരു ബിഗ് സല്യൂട്ട് എന്ന് പറഞ്ഞാണ് ജിതിൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.