
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു കവര്‍ച്ച ചെയ്തു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ഹൈവേയില്‍ ഉപേക്ഷിച്ച സംഭവത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ.
സംഭവം നടന്ന ഏഴ് മാസത്തിനു ശേഷമാണ് ഒമ്പത് അംഗ കവര്‍ച്ചാ സംഘത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയിലായത്. വയനാട് കല്ലൂര്‍കുന്ന് പലിശക്കോട്ട് ജിതിന്ഘോഷ് (32)ആണ് ഇന്നലെ കൊണ്ടോട്ടി സിഐ.കെ.എം ബിജുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന്റെ പിടിയിലായത്.
പുതിയ തട്ടിക്കൊണ്ടുപോകലിനു കളമൊരുക്കി കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് എത്തിയപ്പോഴാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം.
പുലര്‍ച്ചെ 4.30ന് കരിപ്പൂരിലെത്തിയ കര്‍ണാടക സ്വദേശി മറ്റൊരു യാത്രക്കാരനെയും കൂട്ടി ഓട്ടോയില്‍ ഫറോഖ് റെയില്‍വേസ്റ്റേഷനിലേക്കു പോകുന്നതിനിടെ ദേശീയ പാത കൊട്ടപ്പുറത്തു ബൈക്കിലും ക്രൂയിസറിലും എത്തിയ സംഘം ഓട്ടോ തടഞ്ഞ് മുളകു സ്പ്രേ അടിച്ചുതട്ടിക്കൊണ്ടു പോയത്.
യാത്രക്കാരന് സ്വര്‍ണം കടത്തിയ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. സ്വര്‍ണം ആവശ്യപ്പെട്ടു മര്‍ദിച്ച സംഘം യാത്രക്കാരന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 30,000 രൂപയും വിദേശ കറന്‍സികളും കവര്‍ന്നു.
പിന്നീടു ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം വീണ്ടെടുക്കാന്‍ സംഘം കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പിന്നീട് തേഞ്ഞിപ്പലം ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവം നടന്ന പ്രദേശത്തെ 40 ഓളം സിസിടിവി കാമറകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹൈവേ റോബറി സംഘത്തെക്കുറിച്ചു സൂചന ലഭിച്ചത്.
തുടര്‍ന്ന് പരപ്പനങ്ങാടി സ്വദേശികളായ മുസ്ലിയാര് വീട്ടില്‍ റഷീദ്, ഇസാഖ്, കോയാന്റെ പുരക്കല്‍ ഇസ്മയില്‍,യൂസഫിന്റെ പുരക്കല്‍ അറാഫത്ത്, കോഴിക്കോട് സ്വദേശികളായ നിജില്‍ രാജ്, ഹയനേഷ്,ഹരിശങ്കര്‍,സുദര്ശന് എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൂട്ടുപ്രതികളായ കാസര്‍ഗോട് മംഗലാപുരം ഭാഗത്തുള്ളവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.പിടിയിലായ പ്രതിക്കു രണ്ട് അടിപിടി കേസുകള്‍ ബത്തേരി സ്റ്റേഷനിലുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസിന്റെ നിര്‍ദ്ദേശത്തില്‍ കൊണ്ടോട്ടി സിഐ കെ.എം.ബിജു,എസ്ഐ വിനോദ് വലിയാറ്റൂര്‍
എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്,സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്,പി.സഞ്ജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.