ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാളിദാസ് ജയറാം ചിത്രത്തിൽ അപർണ ബാലമുരളി നായികയാകും. മിസ്റ്റർ റൗഡി എന്നാണ് സിനിമയുടെ പേര്. നേരത്തെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു. ശ്രീ ഗോകുലം മൂവിസിന്റെയും വിന്റേജ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും ജീത്തു ജോസഫുമാണ് ചിത്രം നിർമിക്കുന്നത്.
ഗണപതി, വിഷ്ണു, ഭഗത് മാനുവൽ, ഷെബിൻ ബെൻസൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.