പറവൂർ: പെരുവാരത്ത് തീപ്പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ഇളയ സഹോദരി പിടിയിൽ.
പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ ജിത്തു (22) വിനെയാണ് പോലീസ് പിടികൂടിയത്. കാക്കനാട് നിന്നാണ് ജിത്തു പിടിയിലായത്.
ജിത്തുവിന്റെ മൂത്ത സഹോദരി വിസ്മയ (ഷിഞ്ചു-25) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ജിത്തുവിനെ രണ്ടു ദിവസത്തിനു ശേഷമാണ് പിടികൂടാനായത്.
ജിത്തുവിനെ കാണാതായതോടെ മരിച്ചത് ആരെന്ന കാര്യത്തിൽ ആദ്യം പോലീസും ആശയകുഴപ്പത്തിലായിരുന്നു. തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണ മായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
മാലയിലെ ലോക്കറ്റ് നോക്കി മരിച്ചതു വിസ്മയയാണെന്ന് മാതാപിതാക്കൾ സംഭവ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു.
പെൺകുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾ
ഇവരുടെ വീട്ടിനു സമീപമുള്ള പള്ളിത്താഴം സി. മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിനു ല ഭിച്ചിരുന്നു.
ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇ തോടെ ദൃശ്യത്തിൽ കണ്ടത് ജിത്തു തന്നെയെന്ന നിഗമനത്തിലായിരുന്നു പോലീസ്.
ആളൊഴിഞ്ഞ പറമ്പിലൂടെ റോഡിലേക്ക്
വീടിന്റെ പിറകിലൂടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പും, തോടും കടന്നാൽ പനോരമ നഗറിലേക്കുള്ള പൊതു റോഡിലേക്ക് എത്താനാകും.
ഇതു വഴിയാണ് ജിത്തു സി. മാധവൻ റോഡിലേക്ക് കടന്നതെന്നാണ് കരുതുന്നത്. മുൻവശത്തെ ഗേറ്റ് പൂട്ടിയിരുന്നെങ്കിലും, ഇത് തുറക്കാതെ ജിത്തുവിന് പുറത്ത് കടക്കാനായത് ഇതിനാലാണ്.
പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽനിന്ന് ചൊവ്വാഴ്ച വൈകിട്ടു മൂന്നോടെയാണ് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്.
ഫയർഫോഴ്സ് എത്തി തീ അണച്ചപ്പോഴേയക്കും രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. ഈ മുറിയിലൊന്നിലാണ് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. വീട്ടിൽ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.
തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നത്.
സഹോദരിമാർ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചോ
മാനസിക പ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്ന ജിത്തുവിന്റെ കൈകൾ ചില സമയങ്ങളിൽ കെട്ടിയിടാറുണ്ട്. കുറച്ചു ദിവസം മുമ്പ് ശിവാനന്ദനെ മുറിയിൽ പൂട്ടിയിട്ട് ജിത്തു കടന്നുകളഞ്ഞിരുന്നു.
സംഭവദിവസം ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു.
എന്തെങ്കിലും പ്രാഥമിക ആവശ്യം പറഞ്ഞ് കെട്ട് അഴിച്ചപ്പോഴാകാം സഹോദരിമാർ തമ്മിൽ വഴക്ക് ഉണ്ടായതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.