കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ സിനിമ മേഖലയിലെ ദിവസ വേതനക്കാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണമെന്ന് സംവിധായകന് ജീത്തു ജോസഫ്.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വലിയ നടന്മാരുടെ പക്കല്‍ പണമുണ്ടാകാം.
എന്നാല്‍ സിനിമയിലെ ദിവസ വേതനക്കാരുടെ സ്ഥിതി മറിച്ചാണ്. പുതിയ സിനിമകള്‍ പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ ഇത് കൂടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തന്നെ തുടങ്ങുമെന്നും ജീത്തു ജോസഫ് അറിയിച്ചു. താനുള്‍പ്പെടെയുള്ളവര്‍ പ്രതിഫലം കുറച്ചാണ് ദൃശ്യം 2ൽ സഹകരിക്കുന്നതെന്നും താന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരല്ലെന്നും അദേഹം പറഞ്ഞു.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാതെ കോവിഡ് കാലത്തെ സിനിമാ പ്രതിസന്ധി മാറില്ല. കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റമില്ലെങ്കില്‍ ദൃശ്യം രണ്ട് ഓഗസ്റ്റ് 17ന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.