സിനിമാ പ്രേക്ഷകർക്ക് ജിത്തു ജോസഫിന്റെ സിനിമകളിൽ എപ്പോഴും കൗതുകമുണ്ടാകാറുണ്ട്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ജിത്തു ജോസഫിന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇപ്പോഴിതാ ജിത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ അച്ഛൻ (വി. ജോസഫ്) മൂവാറ്റുപുഴ എംഎൽഎയായിരുന്നു. റബ്ബർ കർഷകരായിരുന്നു ഞങ്ങൾ. അമ്മ എന്നെ സംബന്ധിച്ച് മികച്ച മോട്ടിവേറ്ററാണ്. തോട്ടത്തിന്റെ ഒരു മൂല വിറ്റ് നമ്മൾ സിനിമ പിടിക്കും, നമ്മൾ ചെയ്തിരിക്കും എന്ന് അമ്മച്ചി പണ്ട് പറഞ്ഞിരുന്നു.
ഇന്ന് ഞാൻ അധ്വാനിച്ചുണ്ടാക്കിയത് കാണുമ്പോൾ ഒരു സന്തോഷം തോന്നും. ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. അച്ഛൻ കൈപ്പുണ്യമുള്ള കൃഷിക്കാരനാണെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.
അദ്ദേഹം വളമിട്ടാൽ മഴ പെയ്തിരിക്കും. കർഷക പശ്ചാത്തലത്തിൽ നിന്നു വന്ന എനിക്ക് സിനിമാ ഫീൽഡിൽ വരുമ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ട്. നമ്മൾ ഒരു വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം.
സിനിമയിൽ അങ്ങനെയല്ല. ഞാൻ ഇറിറ്റേറ്റഡ് ആകും. ഒരു ആർട്ടിസ്റ്റ് ഇന്ന സമയത്ത് വന്ന് ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കണം. ഇപ്പോൾ അതുമായി പൊരുത്തപ്പെടുകയാണെന്ന് ജിത്തു ജോസഫ്.