ബോളിവുഡ് നടി ജിയ ഖാന്‍ മരിച്ച സംഭവത്തില്‍ തനിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി നടനും മുന്‍ കാമുകനുമായ സൂരജ് പഞ്ചോളി. ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു സൂരജ് ഇതു പറഞ്ഞത്. എന്നെ വിട്ടു പോയ ഒരാളെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ കോട്ടം തട്ടാതെ എന്നില്‍ ഉണ്ട്. പക്ഷേ ജീവിതം മുന്നോട്ട് പോയേ പറ്റൂ. എനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. പക്ഷേ ഞാന്‍ എന്ത് നേരിടാനും തയ്യാറായി കഴിഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം ഈ കേസുമായി ബന്ധപ്പെട്ട് എനിക്കു നഷ്ടപ്പെടുകയാണ്. പക്ഷേ എനിക്ക് ആരുടെയും സഹതാപം വേണ്ട. വിചാരണ നടക്കട്ടെ. ഈ കേസ് എത്രയും പെട്ടന്ന് അവസാനിക്കണം എന്ന്‌സൂരജ് പറഞ്ഞു. ജിയയുടെ അമ്മ റാബിയ ഖാന്‍ ആണ് സൂരജിനെതിരെ കേസ് കൊടുത്തത്. സൂരജ് ജിയയോടു പ്രണയം നടിക്കുകയായിരുന്നു എന്നും എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നു എന്നും റാബിയ പറയുന്നു.
സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണിയായിരുന്നപ്പോഴാണു കാര്യങ്ങള്‍ വഷളായത്. ആശുപത്രിയിലേയ്ക്കു പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചതു സൂരജാണ് എന്നും റാബിയ ഖാന്‍ പറയുന്നു. ഇതിനു പിന്നാലെ സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ജിയയുടെ മരണത്തിനു കാരണമായതു എന്നു പറയുന്നു. 2013 ജൂണ്‍ മൂന്നിനായിരുന്നു ജിയയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയ ഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി.