മിലാൻ: ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ താരമായ ജിയാൻലൂയിജി ബഫണ് കാൽപ്പന്ത് വേദിയിൽനിന്നു വിരമിച്ചു. 45-ാം വയസിലാണു ബഫണിന്റെ വിരമിക്കൽ.
28 വർഷം നീണ്ട കാൽപ്പന്ത് കരിയറിനാണ് ഇതോടെ വിരാമമായത്. ഇറ്റാലിയൻ ക്ലബ്ബായ പാർമയുമായി 2024 ജൂണ്‍വരെ നീണ്ടുനിൽക്കുന്ന കരാർ ശേഷിക്കേയാണു ബഫണിന്റെ വിരമിക്കൽ തീരുമാനം.
തന്റെ ആദ്യകാല ക്ലബ്ബായ പാർമയിൽ 2021ലാണു ബഫണ് തിരിച്ചെത്തിയത്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡ് (657) ബഫണിന്റെ പേരിലാണ്.
10 സീരി എ കിരീടം, ആറു സൂപ്പർ കോപ്പ ഇറ്റാലിയ, ആറ് കോപ്പ ഇറ്റാലിയ, ഇറ്റലിക്കൊപ്പം 2006 ഫിഫ ലോകകപ്പ് തുടങ്ങിയ നേട്ടങ്ങൾ ബഫണ് സ്വന്തമാക്കി.