നാദാപുരം: കോവിഡ് രോഗിയായ തൂണേരിയിലെ മത്സ്യവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബൂത്ത് അടിച്ചുതകര്‍ത്ത നിലയില്‍. പുറമേരി വെള്ളൂര്‍ റോഡിലെ ജെ.ജെ.ചോമ്പാല മത്സ്യബൂത്താണ് ഇന്നലെ രാത്രി അക്രമത്തിനിരയായത്.
സിമന്റില്‍ ഉറപ്പിച്ച സ്റ്റാൻഡ് ഉള്‍പ്പെടെയുള്ളവ തകര്‍ത്തിരിക്കുകയാണ്. ഷട്ടറിനും കേടുവരുത്തി. മാസ്ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഇയാള്‍ തയാറായിരുന്നില്ലെന്ന പരാതി നേരത്തേയുണ്ട്.
സമ്പര്‍ക്കത്തിലേർപ്പെട്ട നൂറ്റമ്പതിലേറെ പേരാണ് ക്വാറന്റൈനിലായത്. ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്നു വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണില്‍ കിടക്കുകയാണ്.
ഒരാളുടെ അശ്രദ്ധയുടെ ഫലമാണ് ഇതെന്ന് നാട്ടിലാകെ ചര്‍ച്ചയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യബൂത്തിനു നേരെയുണ്ടായ അക്രമം. നാദാപുരം പോലീസ് സ്ഥലത്തെത്തി.