വീട്ടിലിരുന്ന് വാറ്റാം! വാറ്റ് ഉപകരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും വാങ്ങി ഒരെണ്ണം; ഉപകരണങ്ങളുടെ ഉപയോഗ രീതിയും വെബ്‌സൈറ്റില്‍

തി​രു​വ​ന​ന്ത​പു​രം: വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​ൽ​പ്പ​ന​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ക്സൈ​സ് വ​കു​പ്പ്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ രീ​തി​യും വി​ല​യും കൃ​ത്യ​മാ​യി വി​വ​രി​ച്ചാ​ണ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്. വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച വി​വ​രം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു.

മു​ൻ​നി​ര ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര വെ​ബ്സൈ​റ്റു​ക​ളാ​ണ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഋ​ഷി​രാ​ജ് സിം​ഗ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്തു വ​രു​ത്തി​ച്ചു. ഇ​ത് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ ക​മ്മീ​ഷ​ണ​ർ തീ​രു​മാ​നി​ച്ച​ത്. സൈ​റ്റു​ക​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ല​ഹ​രി​മ​രു​ന്നു​ക​ളും ഓ​ണ്‍​ലൈ​ൻ​വ​ഴി വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​ല​ഹ​രി​ഗു​ളി​ക​ക​ൾ ലാ​ബി​ൽ അ​യ​ച്ച് പ​രി​ശോ​ധി​ച്ചെ​ന്നും ഗു​ളി​ക​ക​ളി​ൽ ല​ഹ​രി​യു​ടെ അം​ശ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

Related posts