പ്രളയ നാളുകളില്‍ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ സേവനം വിവരിക്കാനാവാത്തതാണ്! കേരളത്തിലെ പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് ശശി തരൂര്‍ എംപി

പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുളള നോബേല്‍ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എം.പി ശശിതരൂര്‍. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനത്തിന് അര്‍ഹരായവരെ നാമ നിര്‍ദ്ദേശം ചെയ്യാം.

തുടര്‍ന്നാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 1നാണ് നോബേല്‍ സമ്മാനത്തിനായി നാമ നിര്‍ദ്ദേശം ചെയ്യേണ്ടിയിരുന്ന അവസാന ദിവസം.

നോബേല്‍ കമ്മറ്റിക്ക് അയച്ച കത്ത് ശശി തരൂര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്സണാണ് ശശി തരൂര്‍ കത്തയച്ചിരിക്കുന്നത്

പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികള്‍ പ്രളയമേഖലകളിലെത്തിയത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ സംഘങ്ങളും വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നേരിട്ട് എത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങല്‍ ലോകം മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Related posts