കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി(52), മകന് അജിത് കുമാര്‍(32)എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ ചികിത്സക്കായി കോഴിക്കോടുള്ള ഒരു വൈദ്യന്റെ അടുത്ത് ദേവിയും അജിത്കുമാറും പോയിരുന്നു.
കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അജിത്കുമാര്‍.