ഒരോ ദിവസവും ഒരോ വസ്ത്രം ധരിക്കുന്നവരാണ് നാം. ഒരു വസ്ത്രം ജീവിതത്തിൽ ഒരിക്കൽ ഉപയോഗിക്കുന്നവരുമുണ്ട്.
എന്നാൽ 100 ദിവസം ഒരേ വസ്ത്രം ധരിക്കുന്ന ആളെ കണ്ടിട്ടുണ്ടോ? പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചലഞ്ചാണ് സംഭവം.
100 ദിവസം ഒരേ വസ്ത്രം തന്നെ ധരിക്കുക എന്നതാണ് ഈ ചാലഞ്ച്. ലളിതമായ ജീവിതം കൊണ്ട് സംതൃപ്തി നേടാൻ പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
ചലഞ്ചിൽ വിജയിച്ചത് യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെയാണ്. കമ്പിളിയില്‍ നിന്ന് നിര്‍മ്മിച്ച കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാറ ഈ നൂറ് ദിവസവും ധരിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16നാണ് 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തത്. ഓരോ ദിവസത്തെയും ചിത്രങ്ങള്‍ സാറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
ഡിസംബര്‍ 26നാണ് നൂറാം ദിവസം പൂര്‍ത്തിയായത്. 2021 ൽ വസ്ത്രങ്ങൾ വാങ്ങില്ലെന്നാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.