ചാത്തന്നൂർ: വിവിധ ഡിപ്പോകളിൽ ഒതുക്കിയിട്ടിരിക്കുന്ന ജൻറം ബസുകൾ അറ്റകുറ്റപണി നടത്തി ഉടൻ സർവീസിനു തയാറാക്കണമെന്ന് ഉത്തരവ്.
ആദ്യ ഘട്ടമായി തിരുവനന്തപുരം സെൻട്രൽ വർക്സ് പരിധിയിലുള്ള ഡിപ്പോകളിലെ ബസുകളാണ് സർവീസിന് തയാറാക്കുന്നത്.പമ്പയിലേയ്ക്കു സർവീസ് നടത്താൻ ഉടൻ 20 ജൻറം എ സി, നോൺ എസി ബസുകൾ സ്പെഷ്യൽ സെന്ററിന് കൈമാറണം.
അറ്റകുറ്റപ്പണികൾക്കായി ഇതിനുവേണ്ടി മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാരെയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.
ഇവർക്കാവശ്യമായ ടൂൾസ്, സ്പെയർ പാർട്സുകൾ, ജോലി ചെയ്യുന്നതിനാവശ്യമായ സ്ഥലസൗകര്യം ഉൾപ്പെടെ ലഭ്യമാക്കണം.
12 ദിവസത്തിനകം 20 ബസുകൾ ശബരിമല സ്പെഷ്യൽ സെന്ററിന് കൈമാറണം. ജൻറാം ബസുകൾ ഇതിനുവേണ്ടി തയാറാക്കാൻ ഫ്യൂ വെൽസെൽ മാനേജർക്കും യൂണിറ്റ് അധികൃതർക്കുമാണ് ചുമതല നല്കിയിരിക്കുന്നത്.