കൊച്ചി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾക്കുനേരെ നടന്ന ഗുണ്ടാ അതിക്രമങ്ങളിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. മുഖംമൂടിയണിഞ്ഞ ഭീരുക്കൾ നിയമപരമായി ശിക്ഷിക്കപ്പെടുന്നതു വരെ ഈ രാജ്യം ഇനി ഉറങ്ങില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഭരണസംവിധാനങ്ങൾ നിഷ്ക്രിയരാണെങ്കിൽ നമ്മുടെ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണമാണെന്നു ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണതെന്നും ടൊവിനോ വ്യക്തമാക്കുന്നു.