ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ (എഐഎസ്എ) പ്രവര്ത്തകന് 28 കാരിയായ സഹപാഠിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സര്‍വകലാശാല കാമ്പസ് ഹോസ്റ്റലിലെ മുറിയില്‍വച്ചായിരുന്നു പീഡനം നടന്നത്. അന്മോള് രത്തന്‍ എന്ന വിദ്യാര്‍ഥി ഒന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിനി പരാതി നല്കി.
സിനിമയുടെ സിഡി ആവശ്യമുണ്ടെന്നുകാട്ടി പെണ്‍കുട്ടി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. ഈ സിനിമ തന്റെ പക്കലുണ്ടെന്ന് ഫേസ്ബുക്കിലൂടെ മറുപടി നല്കിയ രത്തന്‍ പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് ക്ഷണിച്ചു. ഇവിടെയെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പാനിയത്തില്‍ മയക്കുമരുന്ന് നല്കിയ ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ശക്തമായി അപലപിച്ച ഐസ രത്തനെ സംഘടനയില്‍നിന്നും പുറത്താക്കിയതായും അറിയിച്ചു.
ബുദ്ധിജീവികളുടെ കോട്ടയെന്നാണ് ജെഎന്‍യുവിനെ വിശേഷിപ്പിക്കുന്നത്. ലോകശ്രദ്ധ നേടിയ നിരവധി പ്രക്ഷോഭങ്ങള്‍ക്കു വളംപാകിയ മണ്ണില്‍ നിന്നുള്ള പീഡനവാര്‍ത്ത വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചേക്കും. മോദി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമെന്ന നിലയില്‍ ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും കണ്ണിലെ കരടാണ് ഈ ക്യാമ്പസ്.