ന്യൂഡല്‍ഹി: അധ്യാപകൻ ലൈംഗികമായി അപമാനിക്കുന്നെന്ന വിദ്യാർഥിനികളുടെ പരാതിയിൽ ജെഎൻയു പ്രൊഫസർ അതുൽ ജോഹ്റിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് തന്റെ കക്ഷിയെന്ന് ജോഹ്റിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ പോലീസ് ജോഹ്റിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടില്ല. ഇതോടെ കോടതി ജോഹ്റിക്ക് ജാമ്യം അനുവദിച്ചു.
സർവകലാശാലയിലെ ലൈഫ് സയൻസ് അധ്യാപകനാണ് അതുൽ ജോഹ്റി. ഇയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ ഡൽഹിയിലെ വസന്ത്കുഞ്ജ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
ഒമ്പത് വിദ്യാർഥിനികളാണ് അധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർഥിനികളുടെ വ സ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി. വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരെ പോ ലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല.
വൈസ് ചാൻസലർ ജഗദീഷ് കുമാറിന്റെ അടുപ്പക്കാരനായ അതുൽ ജോഹ്റിയെ സർവകലാശാല സംരക്ഷിക്കുകയാണെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. അ റസ്റ്റ്ജോഹ്റി എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാണ്. അതേസമയം, ആരോപിതനായ അധ്യാപകനു പിന്തുണയുമായി എബിവിപി രം ഗത്തെത്തിയിരുന്നു.