അറ്റ്ലാന്റ: ജോർജിയ ഉപതെരഞ്ഞെടുപ്പിൽ ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം.
തൊണ്ണൂറ്റിയൊൻപതു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ കെല്ലി ലോഫ്ലറേ പരാജയപ്പെടുത്തി ആഫ്രിക്കൻ അമേരിക്കനായ റവ. റാഫേൽ വാർണോക്ക് വിജയിച്ചു. ജോണ്‍ ഓസോഫ് പരാജയപ്പെടുത്തിയത് നിലവിലുള്ള സെനറ്റർ ഡേവിഡ് പെർഡ്യൂവാണ് .
ഇരുപത് വർഷത്തിനിടെ ഇതാദ്യമായാണ് ജോർജിയയിൽ നിന്ന് ഒരു ആഫ്രിക്കൻ അമേരിക്കനായ ഡെമോക്രാറ്റ് സെനറ്റർ ഉണ്ടാകുന്നത്.
സെനറ്റിലെ കക്ഷിനില. നിലവിൽ റിപ്പബ്ലിക്കന്‍ 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ് . രണ്ടു സീറ്റിലും ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചതോടെ കക്ഷി നില 50-50 എന്ന നിലയിലായിരിക്കുകന്നു നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടോടുകൂടി ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും..
ബൈഡനു വ്യക്തമായ ജനപിന്തുണ ലഭിച്ചതോടെ ഇന്ന് നടക്കുന്ന എലെക്ട്രോൾ വോട്ടെണ്ണലിൽ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് റിപ്ലബിക്കാൻ പാർട്ടി ഉയർത്തിയിരുന്നു എല്ലാ തടസ്സവാദങ്ങളും അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടിരിക്കയാണ് .
റിപ്പോർട്ട്: പി.പി. ചെറിയാൻ